My Blogs

സാമൂഹികസേവന രംഗത്ത് മലയാളിയുടെ അഭിമാനമായി മാറിയ ഗ്ലോറിയ ബെന്നി

സാമൂഹികസേവനം ലക്ഷ്യമിടുന്ന ബിസിനസ് സംരംഭങ്ങള്‍ അപൂര്‍വമാണ്. അധികമാരും അതില്‍ വിജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. പലപ്പോഴും വിജയിച്ച ബിസിനസ് സംരംഭത്തിന്റെ ഭാഗമായിട്ടാണ് സാമൂഹികസേവന സംരംഭങ്ങള്‍ രൂപപ്പെടാറ്. കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തം ലക്ഷ്യമിട്ടു കൊണ്ടുള്ള സംരംഭങ്ങളെപ്പോലുള്ളത് അങ്ങിനെയാണ്. എന്നാല്‍ കേരളത്തില്‍ നിന്നൊരു വനിത ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജനം പോലുള്ള രംഗത്ത് ക്രിയാത്മകമായ ചുവടുവെപ്പുകള്‍ ആവശ്യപ്പെടുന്ന ഒരു സമൂഹത്തില്‍ നടത്തിയ ക്രിയാത്മകമായ പരിവര്‍ത്തനം ബിസിനസ് വിജയമായി മാറിയ കഥയാണ് ഈ ലക്കത്തില്‍. ഗ്ലോറിയ ബെന്നി എന്ന മലയാളി യുവതിയുടെ കഥയാണത്.രണ്ടായിരത്തി ആറിലാണ് ഗ്ലോറിയ തന്റെ എം.എ.ഡി അഥവാ മേക് എ ഡിഫ്‌റന്‍സ് എന്ന സംരംഭം തുടങ്ങുന്നത്. ഇന്ത്യയിലെ ദരിദ്രരായ കുട്ടികളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുക എന്നതായിരുന്നു മേക് എ ഡിഫ്രന്‍സിന്റെ ലക്ഷ്യം. കൊച്ചിയിലെ ഏറ്റവും ദരിദ്രരായ 100 കുട്ടികള്‍ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ 20 കോളേജ് കുട്ടികളുമായിട്ടാണ് മേക് എ ഡിഫ്‌റന്‍സ് അതിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. പിന്നീടത് ഇരുപത് നഗരങ്ങളില്‍ 5200 കുട്ടികളിലേക്ക് വളര്‍ന്നു. അനാഥശാലകള്‍ പോലെയുള്ള അഭയകേന്ദ്രങ്ങളിലെ കുട്ടികളെയാണ് എം.എ.ഡി ലക്ഷ്യമിട്ടത്. ബാക്എതോന്‍ പോലുള്ള സംരംഭങ്ങളും എംഎഡിയുടെ സിഗ്‌നേചര്‍ ഇവന്റുകളാണ്. അതായത് ഇതില്‍ പങ്കെടുക്കുന്നവര്‍ നഗരംതോറും നടന്നു കൊണ്ട് നിരക്ഷരത പോലുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നു. അമേരിക്കന്‍ മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമ തന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രത്യക താത്പര്യമെടുത്ത് നേരില്‍ കണ്ട് പഠിച്ചതാണ് മേക് എ ഡിഫ്രന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍. അതിന് ശേഷമാണ് സംരംഭം വാര്‍ത്തകളില്‍ നിറയുന്നത്.ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഗ്ലോറിയ തന്റെ ലക്ഷ്യവും മേക് എ ഡിഫ്രന്‍സിന്റെ നിയോഗവും വിശദമാക്കുന്നുണ്ട്. 'അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ ജീവിതം അടുത്തുകണ്ടറിയാന്‍ ഇടയായതാണ് വഴിത്തിരിവായത്. വേണ്ടത്ര വിഭവശേഷിയോ, ആശയങ്ങളോ, വ്യവസ്ഥയോ ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു ഈ അഭയകേന്ദ്രങ്ങള്‍. അത്തരം അഭയകേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിജയിച്ചു പോകാനുള്ള അവസരങ്ങള്‍ വളരെ കുറവായിരുന്നു. ഏതാനും സന്നദ്ധരായ ആളുകള്‍ മുന്‍കൈയ്യെടുത്തിറങ്ങിയാല്‍ ഈ കുട്ടികള്‍ നേരിടുന്ന അനീതികള്‍ പരിഹരിക്കുന്നതിനായി പലതും ചെയ്യാമെന്ന് മനസ്സിലാക്കി.' മേക് എ ഡിഫ്രന്‍സ് ആരംഭിക്കുന്നത് അങ്ങിനെയാണ്. വെറും ഇരുപത് വയസ് മാത്രമുള്ളപ്പോഴാണ് ഗ്ലോറിയ ഈ സംരംഭത്തിന് ഇറങ്ങിത്തിരിക്കുന്നത്.കൊമേഴ്‌സ് ബിരുദദാരിയായ ഗ്ലോറിയ മേക് എ ഡിഫ്രന്‍സില്‍ എത്തിച്ചേരുന്നത് ഹൈദ്രാബാദില്‍ ഗൂഗിളില്‍ പ്രവര്‍ത്തച്ച ശേഷമാണ്. വെറും നൂറുപേരുടെ സവയം സന്നദ്ധ ഗ്രൂപ്പിനെ 25000 യുവാക്കളുടെ സംഘമാക്കുക എന്ന വലിയ കാര്യമാണ് വിജയത്തിന്റെ പത്ത് വര്‍ഷം കൊണ്ട് ഗ്ലോറിയ ചെയ്തുതീര്‍ത്തത്.

സൗദി അറേബ്യയിലെ ദമാമില്‍ കുട്ടിക്കാലം ചിലവഴിക്കുകയും മികച്ച ഗ്രേഡോടെ ബിരുദം പാസാകുകയും ഗൂഗിള്‍ പോലൊരു സ്ഥാപനത്തില്‍ ജോലി സമ്പാദിക്കുകയും ചെയ്തുവെങ്കിലും തന്റെ ജീവിതത്തിന്റെ ശരിയായ ലക്ഷ്യം മറ്റൊന്നാണെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. 'ഒരു മിഡില്‍ ക്‌ളാസ് കുടുംബത്തില്‍ ജനിച്ചു വളരുന്ന ആര്‍ക്കും സാമ്പത്തികസുരക്ഷിത്വം വലിയൊരു കാര്യം തന്നെയായിരിക്കും.

വളരെ സാഹസികതയുള്ള കാര്യമാണ് ഞാന്‍ ചെയ്തതു പോലെയുള്ള കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുക എന്നത്. പലപ്പോഴും നമ്മള്‍ക്ക് തെറ്റു പറ്റുമ്പോള്‍ ചെയ്തത് അബദ്ധമായിരുന്നില്ലേ എന്ന് തോന്നും. എന്നാല്‍ ദുരിതം അനുഭവിക്കുന്ന ആ കുട്ടികളുടെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കുവാനുള്ള വൈകാരിക ആവേശമാണ് എന്നെ മുന്നോട്ട് നയിച്ചത്, ഇനി മുന്നോട്ട് നയിക്കുന്നതും.' നാഗ്പൂരില്‍ സംഘടിപ്പിച്ച ടെഡ് ടോക്കില്‍ സംസാരിക്കുമ്പോള്‍ ഗ്ലോറിയ പറഞ്ഞു.

ഇന്ത്യ ഷൈന്‍സ് അവാര്‍ഡ്, കരംവീര്‍ പുരസ്‌കാര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയ ഈ യുവതി യുവാക്കളായ സംരംഭകര്‍ക്കെല്ലാം ഒരു പ്രചോദനം തന്നെയാണ്.

Related Blogs

സാമൂഹികസേവന രംഗത്ത് മലയാളിയുടെ അഭിമാനമായി മാറിയ ഗ്ലോറിയ…

സാമൂഹികസേവനം ലക്ഷ്യമിടുന്ന ബിസിനസ് സംരംഭങ്ങള്‍ അപൂര്‍വമാണ്. അധികമാരും അതില്‍ വിജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. പലപ്പോഴും വിജയിച്ച ബിസിനസ്…

ഇനി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമില്ല; സ്റ്റാര്‍ട്ട്…

പണ്ടുകാലത്ത് ഒരു പുതിയ സംരംഭം തുടങ്ങുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ലൈസന്‍സ്‌പെര്‍മിറ്റ് രാജ് എന്നാണ് ഈ കടമ്പകളെ ഒറ്റവാക്കില്‍ വിളിച്ചിരുന്നത്.…

വികെസി മൂന്നക്ഷരങ്ങളുടെ വിജയഗാഥ

വികെസി എന്ന മൂന്നക്ഷരങ്ങള്‍ പാദങ്ങളെയും പാദുകങ്ങളെയും ഇഷ്ടപ്പെടുന്ന ആരും ഗുണനിലവാരത്തിന്റെ അടയാളങ്ങളായി രേഖപ്പെടുത്തും. എന്നാല്‍ വികെസി എന്നത്…

പുതിയ കാലത്തെ യുവസംരംഭകര്‍

നവസംരംഭകത്തെ വരവേല്‍ക്കുന്ന ലോകമാണ് ഇന്നുള്ളത്. പുതിയ ആശയങ്ങള്‍ നമ്മുടെ കാലത്തിന്റെ ചേതനയായി മാറിയിരിക്കുന്നു. ആഗോളസംരഭക ഉച്ഛകോടിയുടെ ഭാഗമായി ഇവാന്‍ക…