My Blogs

ഇനി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമില്ല; സ്റ്റാര്‍ട്ട് ആപ്പ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായങ്ങള്‍ അറിയുക

പണ്ടുകാലത്ത് ഒരു പുതിയ സംരംഭം തുടങ്ങുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ലൈസന്‍സ്‌പെര്‍മിറ്റ് രാജ് എന്നാണ് ഈ കടമ്പകളെ ഒറ്റവാക്കില്‍ വിളിച്ചിരുന്നത്. 1947 മുതല്‍ ഉദാരവത്കരണം ഇന്ത്യയിലാരംഭിച്ച തൊണ്ണൂറുകളുടെ ആദ്യം മുതല്‍ ലൈസന്‍സ് രാജായിരുന്നു അലിഖിത നിയമം. അതായത് ലൈസന്‍സ് സംഘടിപ്പിക്കുന്നതു മുതല്‍ ആരംഭിക്കുന്ന ചുവപ്പുനാടകള്‍. പഞ്ചവത്സര പദ്ധതിയും, ആസൂത്രിത സമ്പദ് വ്യവസ്ഥയും ആരംഭിക്കാവുന്ന സംരംഭങ്ങള്‍ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും നിയന്ത്രിതമായ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ലൈസന്‍സ് വാങ്ങണമെന്ന് വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കാലം മാറി. കഥയും മാറി. അനിയന്ത്രിതമായ സംരംഭങ്ങളുടെയും നിക്ഷേപങ്ങളുടെയും അരങ്ങാണിന്ന്. തുടങ്ങൂ (Start up) എന്നതാണ് പുതിയ കീവേഡ്. അതായത് വിജയകരമാകുമെന്ന് നിങ്ങള്‍ക്കു തോന്നുന്ന ആശയം. അത് സംരംഭമാക്കി മാറ്റാനുള്ള പശ്ചാത്തല സൗകര്യവും, ഉപദേശനിര്‍ദേശങ്ങളും കൈമാറുന്ന ഏജന്‍സിയായി ഗവണ്‍മെന്റ് മാറുമെന്ന് സാരം. കൈക്കൂലി മോഹിച്ച് ഫയലുകള്‍ മാറ്റിവെക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായല്ല, നിങ്ങളുടെ വിഭവവിനിമയ ശേഷിയെ പരിപോഷിപ്പിക്കുന്ന ഏജന്‍സിയായിട്ടാണ് ഗവണ്‍മെന്റ് മാറുന്നത് എന്ന് സാരം. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കുമായുള്ള പശ്ചാത്തല സൗകര്യമൊരുക്കല്‍, കുറഞ്ഞവാടകയ്ക്ക് സഥലവും ഓഫീസും സജ്ജമാക്കല്‍, ലോണ്‍ സജ്ജമാക്കല്‍, അന്താരാഷ്ട്ര ഏജന്‍സികളുടെ ട്രയിനിംഗും, ഉപദേശനിര്‍ദേശങ്ങളും തുടങ്ങിയവയെല്ലാം ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റാര്‍ട് അപ് പ്രൊജക്ടില്‍ ഉള്‍പ്പെടുന്നു. കേരള ഗവണ്‍മെന്റ് സംരംഭകത്വത്തെയും നവപ്രവര്‍ത്തനത്തെയും പ്രോത്സാഹിപ്പിക്കുന്ന രംഗത്ത് അതിവേഗം മുന്നേറിക്കഴിഞ്ഞിരിക്കുന്നു. കേരള സ്റ്റാര്‍ട്അപ് മിഷന്‍ (KSUM) ആഗോള സംരംഭകത്വനിര്‍ദേശ ടീമുകളുമായി കൈകോര്‍ത്തു കൊണ്ട് സ്റ്റാര്‍ട് അപ് പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനായി ഘടനാപരമായ നവപ്രവര്‍ത്തന വിചിന്തന പദ്ധതി (Sructured Incubation programme) ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ പ്രോഗ്രാമിലൂടെ ആശയം രൂപപ്പെടുത്തുന്നത് മുതല്‍, പുറത്തിറക്കുന്നത് വരെയുള്ള ബഹുതലത്തിലുള്ള സംരംഭകഉപദേശനിര്‍ദേശ പദ്ധതിയാണ് കെ.എസ്.യു.എം മുന്നോട്ട് വെക്കുന്നത്. അതു കൂടാതെ പുതിയ ആശയങ്ങള്‍ സംരംഭങ്ങളായി കെട്ടിപ്പെടുക്കുന്നതിന് നിക്ഷേപ സഹായങ്ങളും, ഏണസ്റ്റ് ആന്റ് യങ് എന്ന ആഗോള നിക്ഷേപക സംരംഭവുമായി കൈകോര്‍ത്തു കൊണ്ട് വിഭവവും വിജ്ഞാനവും പ്രദാനം ചെയ്യല്‍, വിദ്ധഗ്‌ദോപദേശം നല്‍കല്‍ തുടങ്ങിയവയാണ് സ്റ്റാര്‍ട് അപ് മിഷന്റെ പ്രോഗ്രാമിലുള്ളത്. കേരളാ ഗവണ്‍മെന്റിന്റെ https://startupmission.kerala.gov.in എന്ന വെബ് വിലാസത്തില്‍ നിര്‍ദ്ദേശങ്ങളും വിവരങ്ങളും ലഭ്യമാണ്. പുതിയ സംരംഭകത്വത്തെ പറ്റി ആലോചിക്കുന്നതിന് incubate എന്നാണ് പറയുക. അതായത് ആശയം അടയിരിക്കുക. നിങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങള്‍ക്ക് അന്താരാഷ്ട്ര രംഗത്തുള്ള വിദ്ധഗ്ദരുടെ അനുഭവത്തിന്റെയും അറിവിന്റെയും, ഗവണ്‍മെന്റിന്റെ ഉപദേശനിര്‍ദേശങ്ങളുടെയും ചൂടും ചൂരും കിട്ടുക എന്നതാണ് വലിയ കാര്യം. അതായത് ബിസിനസുകാരനാകുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നത് ഇന്ന് വളരെ എളുപ്പമാണ്.

Related Blogs

സാമൂഹികസേവന രംഗത്ത് മലയാളിയുടെ അഭിമാനമായി മാറിയ ഗ്ലോറിയ…

സാമൂഹികസേവനം ലക്ഷ്യമിടുന്ന ബിസിനസ് സംരംഭങ്ങള്‍ അപൂര്‍വമാണ്. അധികമാരും അതില്‍ വിജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. പലപ്പോഴും വിജയിച്ച ബിസിനസ്…

ഇനി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമില്ല; സ്റ്റാര്‍ട്ട്…

പണ്ടുകാലത്ത് ഒരു പുതിയ സംരംഭം തുടങ്ങുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ലൈസന്‍സ്‌പെര്‍മിറ്റ് രാജ് എന്നാണ് ഈ കടമ്പകളെ ഒറ്റവാക്കില്‍ വിളിച്ചിരുന്നത്.…

വികെസി മൂന്നക്ഷരങ്ങളുടെ വിജയഗാഥ

വികെസി എന്ന മൂന്നക്ഷരങ്ങള്‍ പാദങ്ങളെയും പാദുകങ്ങളെയും ഇഷ്ടപ്പെടുന്ന ആരും ഗുണനിലവാരത്തിന്റെ അടയാളങ്ങളായി രേഖപ്പെടുത്തും. എന്നാല്‍ വികെസി എന്നത്…

പുതിയ കാലത്തെ യുവസംരംഭകര്‍

നവസംരംഭകത്തെ വരവേല്‍ക്കുന്ന ലോകമാണ് ഇന്നുള്ളത്. പുതിയ ആശയങ്ങള്‍ നമ്മുടെ കാലത്തിന്റെ ചേതനയായി മാറിയിരിക്കുന്നു. ആഗോളസംരഭക ഉച്ഛകോടിയുടെ ഭാഗമായി ഇവാന്‍ക…