My Blogs

പരാജയപ്പെട്ട ബിസിനസ്സുകള്‍ വിജയത്തിലെത്തിക്കുന്നതിന്റെ പിന്നില്‍ 'P' പകര്‍ന്നു നല്‍കുന്ന അടിയുറപ്പിന്റെ കഥ

ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്ന് 'P' കളാണ് ഒരു നവസംരംഭകനാവശ്യമായ സുപ്രധാന ഘടകങ്ങളെ പ്രതിനിധീകരിക്കുന്നത്. ഒന്ന് Perseverance, അഥവാ വാശിയോടെയുള്ള സ്ഥിരത. രണ്ട്, Patience, അഥവാ ക്ഷമ. മൂന്ന്, Positive Energy. ശരിയായത് ഏറ്റെടുക്കാനും ചെയ്യാനുമുള്ള ക്രിയാത്മകമായ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന ഊര്‍ജം. എല്ലാ മികച്ച സംരംഭങ്ങള്‍ക്കു പിന്നിലും ഈ മൂന്ന് ഘടകങ്ങളും സംതുലിതമായി സമ്മേളിച്ചിരിക്കും. വിജയകരമായ എല്ലാ സംരംഭങ്ങള്‍ക്കും പറയാനുണ്ടാകും സ്ഥിരതയും, ക്ഷമയും, ക്രിയാത്മകതയും ഒത്തിങ്ങിയ ഒരു സംരംഭകന്‍ പകര്‍ന്നു നല്‍കുന്ന അടിയുറപ്പിന്റെ കഥ. മില്‍ട്ടന്‍ ഹെര്‍ഷെ നാലാം ക്ലാസില്‍ പഠനം നിര്‍ത്തി. ഒരു പ്രിന്റിംഗ് കമ്പനിയില്‍ അപ്രന്റീസായി അദ്ദേഹം സേവനം ചെയ്തു. അവിടുന്നും ഹെര്‍ഷെയെ പിരിച്ചുവിട്ടു. പിന്നീട് ലങ്കാഷെയറിലെ കാര്‍നിര്‍മാണ യൂണിറ്റില്‍ അപ്രന്റീസായി. കച്ചവടത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാനുള്ള ഇടവേളകളായിരുന്നു അദ്ദേഹത്തിന് ഈ കാലയളവ്. പിന്നീട് മിഠായി വില്‍ക്കുന്ന യൂണിറ്റുകള്‍ ഹെര്‍ഷെ ആരംഭിച്ചു. ഒന്നല്ല, മൂന്ന്. പക്ഷെ മൂന്നും പൊട്ടി. ആള്‍ പാളീസായി. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഹെര്‍ഷെയ്ക്ക് മനസ്സുണ്ടായില്ല. അദ്ദേഹം ചെന്നെത്തിയത് ലങ്കാഷെയറിലാണ്. അവിടെ ലങ്കാഷെയര്‍ കരാമെല്‍ കമ്പനി തുടങ്ങി. യാത്രാനുഭവങ്ങളില്‍ നിന്നാര്‍ജിച്ച അറിവുപയോഗിച്ച് വളരെ വ്യത്യസ്തമായ ഒരു കരാമെല്‍ റെസിപ്പി ഹെര്‍ഷെ തയ്യാറാക്കി. അതൊരു വന്‍ വിജയമായിരുന്നു. പക്ഷെ പരാജയം പോലെത്തന്നെ വിജയവും ഹെര്‍ഷെയെ ആഹ്ലാദിപ്പിച്ചില്ല. പരാജയം വെല്ലുവിളിയാണ്. അതു പുതിയ വഴികള്‍ വെട്ടിത്തുറക്കാന്‍ നമ്മെ പ്രേരിപ്പിക്കും. വിജയം അപകടമാണ്. അത് നമ്മെ മടിയന്‍മാരാക്കും. കരാമലിനല്ല, ചോക്ലേറ്റിനാണ് ഭാവി എന്ന് ഹെര്‍ഷെ മനസ്സിലാക്കി. വളരെ വിജയകരമായി മുന്നേറിയ ലങ്കാഷെയര്‍ കമ്പനി വന്‍ വിലയ്ക്ക് അദ്ദേഹം വിറ്റു. പിന്നീട് മില്‍ക് ചോക്ലേറ്റുകള്‍ ഉണ്ടാക്കുന്ന ഹെര്‍ഷെ കമ്പനി തുടങ്ങി. ഹെര്‍ഷെ എന്ന പേര്‍ കേള്‍ക്കുമ്പോള്‍ യൂറോപ്യന്‍മാരുടെ വായില്‍ ഇന്നും വെള്ളമൂറും. ഹെര്‍ഷെ മാത്രമല്ല, അപ്പിളിന്റെ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വേഴ്‌സ്‌നിക്, 1995-ല്‍ വസ്തുക്കള്‍ ലേലം ചെയ്യുവാാനുള്ള ഓക്ഷന്‍ വെബ് എന്ന വെബ്‌സൈറ്റ് ആരംഭിച്ച് ഇബേ എന്ന ഇകൊമേഴ്‌സ് വ്യാപാരസൈറ്റിലേക്ക് വളര്‍ന്ന പിയറി ഒമിഡ്യാര്‍, സ്റ്റാര്‍ബക്‌സിന്റെ ഹോവാര്‍ഡ് ഷൂള്‍റ്റ്‌സ്. സ്ഥൈര്യത്തിന്റെയും മനക്കരുത്തിന്റെയും വിജയഗാഥകള്‍ നിരവധിയാണ് സ്ഥൈര്യമെന്ന് പറയുമ്പോള്‍ യാതൊരു പ്രതീക്ഷയുമില്ലാത്ത സംരംഭങ്ങള്‍ തുടര്‍ന്നു കൊണ്ട് പോകണമെന്നല്ല പറയുന്നത്. ക്ഷമയെന്ന് പറയുമ്പോള്‍ മാര്‍ക്കറ്റിന്റെ ചലനത്തോടൊപ്പം മുന്നേറാന്‍ മടിക്കുന്ന ആശയങ്ങള്‍ തുടരണമെന്നുമല്ല. മനക്കരുത്തെന്ന് പറയുമ്പോള്‍ വളരെ അഗ്രസീവ് ആയ പ്രവര്‍ത്തനശൈലി പുലര്‍ത്തണമെന്നുമല്ല. പുതിയ ആശയങ്ങളും, വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാനുള്ള കരുത്തും, പുതിയ ദിശയിലേക്ക് ആശയങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള ചങ്കുറപ്പുമാണ് മൂന്ന് P കൊണ്ടുള്ള വിവക്ഷ. യുവസംരംഭകര്‍ക്കു വേണ്ടി വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന വര്‍ത്തമാന കാലത്ത് പുതിയ തലമുറ വീണ്ടും വീണ്ടും പഠിക്കേണ്ട പാഠമാണിതൊക്കെ.

Related Blogs

സാമൂഹികസേവന രംഗത്ത് മലയാളിയുടെ അഭിമാനമായി മാറിയ ഗ്ലോറിയ…

സാമൂഹികസേവനം ലക്ഷ്യമിടുന്ന ബിസിനസ് സംരംഭങ്ങള്‍ അപൂര്‍വമാണ്. അധികമാരും അതില്‍ വിജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. പലപ്പോഴും വിജയിച്ച ബിസിനസ്…

ഇനി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമില്ല; സ്റ്റാര്‍ട്ട്…

പണ്ടുകാലത്ത് ഒരു പുതിയ സംരംഭം തുടങ്ങുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ലൈസന്‍സ്‌പെര്‍മിറ്റ് രാജ് എന്നാണ് ഈ കടമ്പകളെ ഒറ്റവാക്കില്‍ വിളിച്ചിരുന്നത്.…

വികെസി മൂന്നക്ഷരങ്ങളുടെ വിജയഗാഥ

വികെസി എന്ന മൂന്നക്ഷരങ്ങള്‍ പാദങ്ങളെയും പാദുകങ്ങളെയും ഇഷ്ടപ്പെടുന്ന ആരും ഗുണനിലവാരത്തിന്റെ അടയാളങ്ങളായി രേഖപ്പെടുത്തും. എന്നാല്‍ വികെസി എന്നത്…

പുതിയ കാലത്തെ യുവസംരംഭകര്‍

നവസംരംഭകത്തെ വരവേല്‍ക്കുന്ന ലോകമാണ് ഇന്നുള്ളത്. പുതിയ ആശയങ്ങള്‍ നമ്മുടെ കാലത്തിന്റെ ചേതനയായി മാറിയിരിക്കുന്നു. ആഗോളസംരഭക ഉച്ഛകോടിയുടെ ഭാഗമായി ഇവാന്‍ക…